അന്തിക്കാട്: ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. അന്തിക്കാട് പഞ്ചായത്ത് കെ.കെ.വേലായുധൻ സ്മാരക ഹാളിൽ നടന്ന ചടങ്ങ് സി.സി.മുകുന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ അപ്പക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത് മികച്ച കർഷകരെ ആദരിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജിത്ത് അന്തിക്കാട്, കൃഷി ഓഫീസർ കെ.എസ്. ശ്വേത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
previous post