അരിമ്പൂർ: പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാനായി രൂപീകരിച്ച ഔട്ട്ലാൻ്റേഴ്സ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിനെത്തുന്ന കുട്ടികൾക്ക് ജഴ്സി വിതരണം നടത്തി. ഫാ. റോയ് ജോസഫ് വടക്കൻ ഉദ്ഘാടനം ചെയ്തു. ഇ.എസ്. ജിതേഷ് അധ്യക്ഷനായി. 10 മുതൽ 21 വയസു വരെയുള്ളവർക്കാണ് പരിശീലനം നൽകുന്നത്. മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ വി.വി. സുർജിത്, യൂണിവേഴ്സിറ്റി താരം ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിലാണ് 180 ഓളം പേർക്ക് പരിശീലനം നൽകുന്നത്. അക്കാദമി പ്രസിഡൻ്റ് ഫെർണാണ്ടസ്, സെക്രട്ടറി നെൽസൻ തുടങ്ങിയവർ പ്രസംഗിച്ചു.
next post