News One Thrissur
Kerala

തളിക്കുളത്ത് കർഷക ദിനാചരണം.

തളിക്കുളം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും, കുടുംബശ്രീയുടെയും നേതൃത്വത്തിൽ ചിങ്ങം 1 കർഷകദിനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ പി. എം. അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് മുഖ്യാതിഥിയായി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ കർഷിക മേഖലകളിൽ നിന്നായി 10 കർഷകരെ ആദരിച്ചു. 8 കർഷകർക്ക് പ്രോത്സാഹന സമ്മാനവും നൽകി. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, വികസന കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ കല ടീച്ചർ, ലിന്റ സുഭാഷ് ചന്ദ്രൻ, ഭഗീഷ് പൂരാടൻ, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, വിനയ പ്രസാദ്, ഷിജി. സി. കെ, കെ.കെ. സൈനുദ്ധീൻ, ജീജ രാധാകൃഷ്ണൻ, ബിന്നി അറക്കൽ, വാർഷിക വികസന സമിതിയിലെ രാഷ്ട്രീയ പ്രതിനിധി അംഗങ്ങളായ ഇ. പി.കെ. സുഭാഷിതൻ, പി.ഐ. ഷൌക്കത്തലി, ടി.കെ. വിമല, ഗഫൂർ പുതിയ വീട്ടിൽ, കെ.ഡി. പ്രകാശൻ, കുടുംബശ്രീ ചെയർപേഴ്സൺ മീനാ രമണൻ, തളിക്കുളം കൃഷിഭവൻ സൗജന്യ വൈദ്യുതി ഉപഭോക്തൃ സമിതി സെക്രട്ടറിമാരായ സിദ്ധാർഥൻ കെ.ആർ, ബാലൻ. ഐ.എ, തളിക്കുളം പ്രവാസി അസോസിയേഷൻ യുഎഇ പ്രതിനിധി ഇ.കെ. ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാർഷിക മേഖലയിൽ കീട നിയന്ത്രണം നൂതന സാങ്കേതികവിദ്യയായ ഡ്രോൺ ഉപയോഗപ്പെടുത്തി ചെയ്യുന്ന യുവ സംരംഭകൻ റഹീദ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി അസിസ്റ്റന്റ് മാരായ മാജി അഗസ്റ്റിൻ, ജിഷ. കെ, രമ്യ സി.എം, സയന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തളിക്കുളം കൃഷി ഓഫീസർ അഞ്ജന ടി. ആർ ചടങ്ങിൽ നന്ദി പറഞ്ഞു.

Related posts

മണലൂർ നിയോജക മണ്ഡലത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടത്തി.  

Sudheer K

സു​രേ​ന്ദ്ര​ൻ അന്തരിച്ചു

Sudheer K

കാപ്പ ലംഘിച്ച മതിലകം സ്വദേശിയെ അറസ്റ്റു ചെയ്തു

Sudheer K

Leave a Comment

error: Content is protected !!