News One Thrissur
Kerala

വലപ്പാട് കർഷകദിനം ആചരിച്ചു

വലപ്പാട്: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുടുംബശ്രീയുടെയും കാർഷിക വികസന സമിതിയുടെയും കെഎസ്ഇബി സമിതികളുടെയും സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ വലപ്പാട് ചന്തപ്പടി കഴിമ്പ്രം വിജയൻ സ്മാരക ഓപ്പൺ സ്റ്റേജിൽ വെച്ച് നടത്തിയ കർഷക ദിനാചരണം വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷിനിത ആഷിക്കിന്റെ അധ്യക്ഷതയിൽ തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സി. പ്രസാദ് ഉദ്ഘാടനംനിർവ്വഹിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ച് അവാർഡ് ദാനവും നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ജുള അരുണൻ സ്കൂളുകൾക് പച്ചക്കറി തൈകളുടെ വിതരണവും ജനകീയാസുത്രണ പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.

വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തപതി കെ.എ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, ബ്ലോക്ക് മെമ്പർ വസന്ത ദേവലാൽ, ജനപ്രതിനിധികളയാ കെ.എ. വിജയൻ, ഇ.പി. അജയ്ഘോഷ്, ബി.കെ. മണിലാൽ, കെ.കെ. പ്രഹർഷൻ, അജ്മൽ ഷെരീഫ്, അനിത കാർത്തികേയൻ, ഷൈൻ നേടിയിരിപ്പിൽ,bഅനിത തൃത്തീപ്കുമാർ, രശ്മി ഷിജോ, സിജി സുരേഷ്, കാർഷിക വികസന സമിതി അംഗങ്ങൾ,ഇക്കോഷോപ്പ് പ്രതിനിധികൾ, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബിനു എൻ. ശ്രീധർ, വലപ്പാട് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി വേണുഗോപാലൻ ടി . എസ്. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷൈലജ ജയലാൽ,കെ.എസ്.ഇ.ബി. സമിതി ഭാരവാഹികൾ, കേരള കാർഷിക സർവ്വകലാശാല അസി.പ്രൊഫസർ ഗ്ലീന മേരി, കൃഷിശ്രീ സെൻ്റർ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വലപ്പാട് കൃഷി ഓഫീസർ ലക്ഷ്മി കെ. മോഹൻ പരിപാടിക്ക് നന്ദി പറഞ്ഞു.
മറ്റത്തൂർ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നയിക്കുന്ന ഔഷധ സസ്യ കൃഷിയുടെ ബോധവൽകരണ പരിപാടിയും ഉണ്ടായിരുന്നു.
കാർഷിക സർവ്വകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ അഗ്രി പോർട്ടൽ കർഷകർക്ക് പരിചയപ്പെടുത്തി.

Related posts

കാരമുക്ക് ശ്രീക്യഷ്ണ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം വർണ്ണാഭമായി.

Sudheer K

പീച്ചി ഡാം ഷട്ടറുകൾ 20 സെന്റീമീറ്ററിലേക്ക് ഉയർത്തി: മണലി, കരുവന്നൂർ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം

Sudheer K

തങ്കമ്മ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!