പെരിങ്ങോട്ടുകര: തകർന്ന കരുവാംകുളം റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പെരിങ്ങോട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാംകുളം സെന്ററിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലം വൈസ് പ്രസിഡന്റ് എൻ.എസ്. സുഗതൻ അധ്യക്ഷത വഹിച്ചു. മഹിള മോർച്ച നാട്ടിക മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണപ്രസാദ് ശ്രീജിത്ത് വെളുത്തൂർ, ബിജെപി താന്ന്യം പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോബ്, കെ.പി. രാജീവ്, മുരളി പാണപറമ്പിൽ, സുനിൽ, പ്രേമദാസ്, പ്രകാശൻ കണ്ടങ്ങത്ത്, വിനോദൻ കണാറ എന്നിവർ നേത്യത്വം നൽകി.