News One Thrissur
Updates

പ്രവാസികൾക്ക് നേരെയുള്ള നീതി നിഷേധം അവസാനിപ്പിക്കണം. മുസ്ലിം ലീഗ്.

അന്തിക്കാട്: കേരളത്തിന്റെ വികസന അജണ്ട തീരുമാനിക്കുന്നത് പ്രവാസികൾ ആണെന്നും അവരുടെ അവകാശങ്ങൾക്ക് നേരെയുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്നും മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ്

കെ.എ. ഹാറൂൺ റഷീദ് ആവശ്യപ്പെട്ടു. അന്തിക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമവും കെ.എം.സി.സി നേതാക്കൾക്ക് സമാദരം ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഉസ്മാൻ ഹാജി എടയാടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ പ്രധാന വരുമാനം പ്രവാസികൾ അയക്കുന്ന വിദേശ നാണ്യമാണ്. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലെയും തുടിപ്പുകൾ പ്രവാസികളെ ആശ്രയിച്ചാണ് നടക്കുന്നത്. എന്നിട്ടും പ്രവാസികളുടെ പ്രശ്നങ്ങൾക്ക് നേരെ കേന്ദ്ര കേരള സർക്കാരുകൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്. അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ വിമാന കമ്പനികൾ കൊള്ളയടിക്കുകയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്ന വർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു ആനുകൂല്യവും ഇതുവരെ നൽകിയിട്ടില്ല.

ലോക കേരളസഭ എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്നത് ദൂർത്തും തികഞ്ഞ അഴിമതിയും ആണ്. വയനാട് ദുരന്തം ഉൾപ്പെടെ കേരളത്തിലെ ഓരോ പ്രതിസന്ധിയിലും സർക്കാരിനെ കരകയറ്റുന്നത്
പ്രവാസികളാണ്. അവർക്ക് അർഹമായ പരിഗണന ലഭിക്കാതെ പോകുന്നത് തികഞ്ഞ നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കെഎംസിസി നേതാക്കളായ ഹബീബ് മുറ്റിച്ചൂർ,(കുവൈറ്റ്) കാദർ മോൻ പുതുശ്ശേരി (ഷാർജ) ആർ.കെ. മുഹമ്മദ് (ബഹ്റൈൻ) അബ്ദുറഹിമാൻ പോക്കാക്കില്ലത്ത്
(ഖത്തർ) ബഷീർ പുളിന്തറ പറമ്പിൽ (ദമാം) എന്നിവരെ ചടങ്ങിൽ ആദരിച്ചു. അന്തിക്കാട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി മുറ്റിച്ചൂരിൽ പണിതു കൊണ്ടിരിക്കുന്ന മൂന്നാമത് ബൈത്തുറഹ്മ എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കാൻ സംഗമം തീരുമാനിച്ചു. റിസ്വാൻ കെ.എസ്, അഷ്റഫ് പണിക്ക വീട്ടിൽ, ഷാഫി മുറ്റിച്ചൂർ, കാദർ പുതുശ്ശേരി ഹസ്സൻ ഹാജി മുറ്റിച്ചൂർ, മജീദ് ഒലവക്കോട്, ഹംസ ഹാജി മുറ്റിച്ചുർ എന്നിവർ പ്രസംഗിച്ചു.

Related posts

യുവാവിനെ മർദ്ദിച്ച പ്രതികൾക്ക് ശിക്ഷ

Sudheer K

മുല്ലശ്ശേരിയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് റോഡരികിലേക്ക് ചെരിഞ്ഞു; വൻ ദുരന്തം ഒഴിവായി

Sudheer K

ചേര്‍പ്പ് ദേശവിളക്ക് നാളെ

Sudheer K

Leave a Comment

error: Content is protected !!