News One Thrissur
Updates

സ്നേ​ഹ​ഭ​വ​ന​ത്തി​ൽ താ​മ​സ​മാ​ക്കി​യ സ​ന്തോ​ഷം മാ​യും​മു​മ്പേ ബ​ഷീ​ർ യാ​ത്ര​യാ​യി

ത​ളി​ക്കു​ളം: പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ച സ്നേ​ഹ​ഭ​വ​ന​ത്തി​ൽ താ​മ​സ​മാ​ക്കി​യ​തി​ന്റെ സ​ന്തോ​ഷം വി​ട്ടു​മാ​റും മു​മ്പേ ബ​ഷീ​ർ യാ​ത്ര​യാ​യി. ത​ളി​ക്കു​ളം നേ​താ​ജി ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന അ​മ്പ​ല​ത്ത് വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി​ന്റെ മ​ക​ൻ ബ​ഷീ​റാ​ണ് (53) ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. സ്വ​ന്ത​മാ​യി സ്ഥ​ല​വും വീ​ടും ഉ​ണ്ടാ​യി​രു​ന്ന ബ​ഷീ​ർ വി​ദേ​ശ​ത്ത് ഉ​ള്ള​പ്പോ​ഴാ​ണ് അ​ർ​ബു​ദം ബാ​ധി​ച്ച​ത്. ഉ​മ്മ​ക്കും അ​ർ​ബു​ദം ബാ​ധി​ച്ചി​രു​ന്നു. ചി​കി​ത്സ​ക്കാ​യി സ്ഥ​ല​വും വീ​ടും വി​ൽ​ക്കേ​ണ്ടി വ​ന്നു. രോ​ഗം​മൂ​ലം ബ​ഷീ​റി​ന് ഗ​ൾ​ഫി​ലെ ജോ​ലി അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​യും​വ​ന്നു. വീ​ട് ന​ഷ്ട​പ്പെ​ട്ട​തോ​ടെ കു​ടും​ബം വി​ഷ​മ​ത്തി​ലാ​യി. കു​ടും​ബ​ത്തി​ന്റെ അ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ൽ അ​സീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്കൈ​ലൈ​ൻ ഗ്രൂ​പ് സ്നേ​ഹ​സ്പ​ർ​ശം ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ക​ഴി​ഞ്ഞ ജൂ​ൺ 19ന് ​വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു. വീ​ട്ടി​ൽ ര​ണ്ടു മാ​സ​മാ​യി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സ​ന്തോ​ഷ​ത്തി​ൽ ക​ഴി​യ​വേ​യാ​ണ് മ​ര​ണം. ന​ബീ​സ​യാ​ണ് മാ​താ​വ്. ഭാ​ര്യ: സ​ൽ​ബു. മ​ക്ക​ൾ: അ​ജ്മ​ൽ, മി​ദ്‍ലാ​ജ്.

Related posts

വലപ്പാട് പള്ളിയിൽ തിരുനാൾ നാളെ മുതൽ

Sudheer K

കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ യുവാവിൻ്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നും 4 സെൻ്റീമീറ്റർ നീളമുള്ള കല്ല് ഡോക്ടർമാർ നീക്കം ചെയ്തു. 

Sudheer K

ജെസിഐ തൃപ്രയാറിൻ്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Sudheer K

Leave a Comment

error: Content is protected !!