News One Thrissur
Updates

ഗുരുവായൂരിൽ ഇന്നലെ മാത്രം നടന്നത് 198 വിവാഹങ്ങൾ; തിരക്ക് വർധിച്ചതോടെ വിഐപി, സ്‌പെഷ്യൽ ദർശനങ്ങളിൽ നിയന്ത്രണം

തൃശൂർ: ചിങ്ങമാസം പിറന്നതോടെ സംസ്ഥാനത്ത് വിവാഹങ്ങളുടെ സീസണായിരിക്കുകയാണ്. ​ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച്ച നടന്നത് 198 വിവാഹങ്ങളാണ്. ഇന്ന് 43 വിവാഹങ്ങൾക്കാണ് രസീതെടു ത്തിട്ടുള്ളത്. സെപ്റ്റംബർ എട്ടിന് 263 വിവാഹങ്ങളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഈ മാസം 22ന് 165 വിവാഹങ്ങളും ഈ മാസം 28ന് 140 വിവാ​​ഹങ്ങളും ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ട്. വിവാഹ ദിവസം വരെ ബുക്കിം​ഗ് നടത്താമെന്നതിനാൽ എണ്ണം ഇനിയും കൂടാമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

തിരക്ക് പരിഗണിച്ച് ചൊവ്വാഴ്ച വരെയും 25 മുതൽ 28 വരെയും ദർശനത്തിന് ക്രമീകരണമുണ്ട്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി, സ്‌പെഷ്യൽ ദർശനം ഉണ്ടായിരിക്കില്ല. ക്ഷേത്രത്തിൽ ദർശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വരിനിൽക്കാതെ ദർശന നടത്തുന്നതിനായി നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 2026333 രൂപ ദേവസ്വത്തിന് ലഭിച്ചു. ഭക്തർ 1641240 രൂപയുടെ തുലാഭാരം നടത്തി. ഞായറാഴ്ച വഴിപാടിനത്തിൽ മാത്രമായി 6257164 രൂപയാണ് ദേവസ്വത്തിന് ലഭിച്ചത്.

Related posts

അശ്വനി ആശുപത്രിയിൽ വെള്ളം കയറി

Sudheer K

ഒപ്പനയിൽ തിളങ്ങി പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ

Sudheer K

കുവൈറ്റ് തീ വിപത്ത്: ബിനോയ് തോമസിന് വീടുവെക്കാനുള്ള നടപടി വേഗത്തിലാക്കും മന്ത്രി കെ.രാജൻ

Sudheer K

Leave a Comment

error: Content is protected !!