വാടാനപ്പള്ളി: വാടാനപ്പള്ളി ബിച്ച് ഫസൽ നഗറിൽ കടൽക്ഷോഭം. ബുധനാഴ്ച വൈകീട്ടാണ് തിരയടിച്ച് കരയിലേക്ക് കയറിയത്. ആറോളം വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് ഒലിച്ചു പോയി. ഭിത്തികൾ തകർന്നിടത്താണ് കടലാക്രമണം ശക്തമായത്. പ്രദേശത്തെ വീടുകൾ അപകട ഭീഷണിയിലാണ്. വെള്ളം കയറിയതോടെ കുടുംബങ്ങൾ മാറി താമസിക്കേണ്ട അവസ്ഥയിലാണ്. അടിയന്തിരമായി കല്ലടിക്കുകയോ മണൽ ചാക്കുകൾ നിരത്തിയില്ലെങ്കിലോ വെള്ളം കയറി വീടുകൾ തകരുമെന്ന നിലയിലാണ്.
next post