News One Thrissur
Updates

പുത്തൻപീടികയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.  

അന്തിക്കാട്: കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പുത്തൻപീടിക പുളിപറമ്പിൽ ഷൺമുഖൻ ഭാര്യ ഓമന(72) യുടെ മൃതദേഹമാണ് പെരിങ്ങോട്ടുകര തിരുവാണിക്കാവ് ക്ഷേത്രത്തിനു പിറക് വശത്തുള്ള മാത്തുത്തോട് കലുങ്കിനടിയിൽ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെ അതുവഴി വന്ന സ്കൂൾ വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. ഇവർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓമനയെ കാണാതായത്. തുടർന്ന് വീട്ടുകാർ സമീപ പ്രദേശങ്ങളിലും ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ശ്രീജിത്ത്, ബിജു, പരേതയായ പ്രീതി. മരുമക്കൾ: രാജി, സിന്ധു.

Related posts

വാക്തർക്കത്തിനിടെ കത്തിക്കുത്ത് : ഒരാൾക്ക് പരിക്കേറ്റു.

Sudheer K

നവകേരള സദസ്സിലെ പരാതിക്ക് പരിഹാരം – ആലപ്പാട് കനാൽ സ്റ്റോപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

Sudheer K

ടി.എൻ. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു.

Sudheer K

Leave a Comment

error: Content is protected !!