കണ്ടശാംകടവ്: പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവൺമെൻറ് ഹൈസെക്കൻ്ററി സ്കൂളിൽ എൻഎസ്എസ് സ്റ്റോറിൻ്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ വിദ്യാർത്ഥികൾ ശേഖരിച്ച 2000 രൂപ മോഷ്ടാക്കൾ കവർന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് സ്കൂളിലെ മൂന്ന് സിസിടിവി ക്യാമറകൾ മോഷണം പോയിരുന്നു.
കമ്പ്യൂട്ടർ റൂം തകർത്ത് അകത്ത് കയറി ഉപകരണങ്ങൾ കേട് വരുത്തിയിരുന്നു. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും പതിവ് പോലെ അന്തിക്കാട് പൊലീസ് എത്തി അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു കേസിലും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ലെന്ന പരാതി വ്യാപകമാണ്.