ചേറ്റുവ: ഹെൽത്തി കേരളയുടെ ഭാഗമായി ഒരുമനയൂർ പഞ്ചായത്തിലെ ചേറ്റുവയിൽ 15 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. തട്ടുകടകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, സമൂസ നിർമ്മാണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, കാറ്ററിങ് സെന്ററുകൾ, ചായക്കടകൾ എന്നിവിടങ്ങളിലും 65 ജീവനക്കാരുടെ ഹെൽത്ത് കാർഡും സ്ഥാപനങ്ങളുടെ ലൈസൻസും പരിശോധിച്ചു. മറ്റ് പഞ്ചായത്തുകളിൽ നിന്നും വരുന്ന കുടിവെള്ള ടാങ്കുകൾ പരിശോധനയ്ക്ക് വിധേയമാക്കി.
ജല പരിശോധനാഫലം നിർബന്ധമാക്കി. ഹെൽത്ത് കാർഡ് ഇല്ലാത്ത മൂന്ന് പേരെ സ്ഥാപനങ്ങളിൽ നിന്നും ഒഴിവാക്കി. മലിനമായ സാഹചര്യത്തിൽ ഭക്ഷണനിർമ്മാണം നടത്തിയ സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എം. വിദ്യാസാഗർ, മണിമേഖല, പബ്ലിക് ഹെൽത്ത് നേഴ്സുമാരായ വി. വി.അജിത, എൻ.എസ്. സുമംഗല, ആശാവർക്കർ പ്രീത എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.