കയ്പമംഗലം: ഭാര്യയെ നിരന്തരമായി കയ്പമംഗലംപീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുത്തൻപറമ്പിൽ സഫീർ ഹസൻ (25) ആണ് പിടിയിലായത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം, ഏറെ കാലമായി ഭർത്താവും കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് മതിലകം സി.ഐ. എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്റ് ചെയ്തത്. പോക്സോ നിയമുൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
previous post