തൃപ്രയാർ: നടുറോഡിൽ ചേരി തിരിഞ്ഞ് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. നാട്ടിക ഫിഷറീസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം നടുറോഡിൽ ഏറ്റുമുട്ടിയത്. മർദ്ദനത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരിക്കേതായാണ് വിവരം. സംഭവം അറിഞ്ഞ് വലപ്പാട് പോലീസ് സ്ഥലത്ത് എത്തിയതോടെ വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. വിദ്യാർത്ഥികൾ റോഡിൽ ഏറ്റുമുട്ടുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
previous post