അന്തിക്കാട്: മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിന് വേണ്ടി കനോലിക്കനാലിൽ തിരച്ചിൽ. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരൻ മകൻ പ്രഭുലാൽ (29) ആണ് ശനിയാഴ്ച പുലർച്ച 12.30ഓടെ പുഴയിൽ ചാടിയത്. സംഭവമറിഞ്ഞ് വലപ്പാട് ഫയർ ഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ തൃശൂരിൽ നിന്നും എത്തിയ സ്കൂബ ടീമിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.