പെരിഞ്ഞനം: ദേശീയപാത നിർമാണത്തൊഴിലാളികളുടെ പിക്കപ്പ് വാഹനം സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. പെരിഞ്ഞനം പുളിഞ്ചോടിൽ, ഞായറാഴ്ച രാത്രി ഏഴേകാലോടെ യായിരുന്നു അപകടം. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി ശിഹാബിനും ഭാര്യക്കുമാണ് പരിക്കേറ്റത്.
ദേശീയപാത നിർമാണ തൊഴിലാളികളുടെ പിക്കപ്പ് വാഹനം പുളിഞ്ചോടിലെ യാഡിലേക്ക് തിരിക്കവെ സ്കൂട്ടറിലിടി ക്കുകയായിരുന്നു. ഈ പരിസരത്ത് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ അശ്രദ്ധമായാണ് യാഡിലേക്ക് വളക്കുന്നതെന്നും അപകടം പതിവാണെന്നും നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ പുന്നക്കബസാർ ആക്ട്സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.