കൊടുങ്ങല്ലൂർ: മേത്തലയിൽ കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേത്തലപ്പാടം കാട്ടുകണ്ടത്തിൽ ശശിയുടെ മകൻ സലീഷ് കുമാർ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മേത്തലപ്പാടത്തായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ സലീഷ് കുമാർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രുഷ തേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അർദ്ധരാത്രിയോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
previous post