News One Thrissur
Kerala

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭക്തജനത്തിരക്കിൽ ഗുരുവായൂർ

ഗുരുവായൂർ: അഷ്ടമിരോഹിണി മഹോൽസവത്തിൽ തിരക്കിലേക്ക് ഗുരൂവായൂർ, ഗുരുവായൂരപ്പന്റെ പിറന്നാൾ ദിനത്തിൽ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത.

വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. 5 മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7:30 മുതൽ സംഗീത നൃത്ത നാടകവും രാത്രി 10 മണി മുതൽ കൃഷ്ണനാട്ടവും അരങ്ങേറും.

Related posts

സംസ്ഥാനപാത പെരുമ്പുഴയിൽ റോഡരികിൽ വൻകുഴി,തിരിഞ്ഞു നോക്കാതെ പി.ഡബ്ലു.ഡി. അധികൃതർ

Sudheer K

എറവ് ഗ്രാമീണ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ്

Sudheer K

നാട്ടികയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!