അന്തിക്കാട്: വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി ഗോപൂജ നടത്തി. സമീപപ്രദേശങ്ങളിലെ കുടുംബങ്ങളിൽ നിന്നും ഭക്തർ പശുക്കളുമായെത്തി സവിശേഷമായ ഗോപൂജയുടെ ഭാഗമായി.
ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്ഷീരകർഷകർക്കുള്ള കാലിതീറ്റ വിതരണം അന്തിക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ലീനമനോജ് നിർവഹിച്ചു. ക്ഷേത്രത്തിൽ നടന്ന താന്ത്രികപരമായ ചടങ്ങുകൾക്കും വിശേഷാൽ പൂജകൾക്കും മേൽശാന്തി വിഷ്ണു കൂട്ടാല കർമികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികളായ പ്രവീൺ പണ്ടാരത്തിൽ, സിനീഷ് തണ്ടാശ്ശേരി, സുബിൻ കാരമാക്കൽ എന്നിവർ നേതൃത്വം നൽകി