വാടാനപ്പള്ളി: തൃത്തല്ലൂരിൽ മീൻ ചന്ത സ്റ്റോപ്പിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20 നാണ് അപകടം. കൊടുങ്ങല്ലൂരിൽ നിന്നും നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബനാസിനി ബസും, എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവർ തമിഴ് നാട് ഈ റോഡ് സ്വദേശി അരുൺ (35)ആണ് മരിച്ചത്. സ്വകാര്യ ബസിലുണ്ടായിരുന്ന 32 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, വാടാനപ്പള്ളി ആക്ട്സ്, ടോട്ടൽ കെയർ, മെക്സിക്കാന, തുടങ്ങി ആംബുലൻസുകളിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ തൃശ്ശൂരിലെ അശ്വിനി ആശുപത്രിയിലും എത്തിച്ചു. നിയന്ത്രണം വിട്ട ലോറി എതിരെ വന്ന ബസ്സിലും, മരത്തിലും ഇടിക്കുകയായിരുന്നു. തൃപ്രയാറിൽ നിന്ന് ഫയർഫോഴ്സ് എത്തി ലോറിയുടെ മുൻ ഭാഗം വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തിയിരുന്നു. ക്രെയിൻ കൊണ്ട് ലോറിയും, ബസും മാറ്റിയാണ് വാഹന ഗതാഗതം പൂർണമായും പുന: സ്ഥാപിച്ചത്. പരിക്കേറ്റവർ: നിവ്യ, ജാസിയ, ആഷ്ന, അറഫ, സത്യവ്രതൻ, ആലി അഹമ്മദ്, നിധിൻ രാജ്, ഷെരീഫ, ലതിക, സുധർശൻ, ഐഷ , സുനിൽ, ഹരിദാസൻ, നീലാഞ്ജന, ഇർഫാന, ഫൗസിയ, നന്ദഗോപാൽ, നിഖിൽ, ഷെരീഫ, ആർദ്ര, സജിനി, നിവേദ്യ, അപർണ, നസീമ, വിഷ്ണു, മൈമൂന, മയൂരി, സോമസുന്ദരം, ജിത, നിശിത്, അൻസാർ, അരുൺ.