കൊടുങ്ങല്ലൂർ: എറിയാട് നിർമ്മാണത്തി ലിരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് വയർ മോഷ്ടിച്ചു. മാടവന പി.എസ്.എൻ കവല ഉള്ളിശ്ശേരി നിസാറിൻ്റെ വീട്ടിൽ നിന്നുമാണ് അര ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക് വയർ മോഷ്ടിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് ഇലക്ട്രീഷ്യൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സ്വിച്ച് ബോർഡുകളിൽ നിന്നും മറ്റും ഇലക്ട്രിക് വയറുകൾ വലിച്ചെടുത്ത് കൊണ്ടുപോയ നിലയിലാണ്. വീട്ടുടമ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം മാടവന പ്രദേശത്ത് രണ്ട് വീടുകളിൽ നിന്നും സമാനമായ രീതിയിൽ ഇലക്ട്രിക് വയർ മോഷണം പോയിരുന്നു.