അന്തിക്കാട്: നവീകരിച്ച 1912-ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിൻ്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.എ.സുരേശൻ നിർവഹിച്ചു. കരയോഗം പ്രസിഡൻ്റ് ഉണ്ണിനെച്ചിക്കോട്ട് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.രാജഗോപാൽ, വനിതാസമാജം പ്രസിഡൻ്റ് വി.മീനാക്ഷി അമ്മ, കരയോഗം സെക്രട്ടറി കെ.ഗോപാലൻ, വൈസ് പ്രസിഡൻ്റ് കെ.വിജയൻ എന്നിവർ സംസാരിച്ചു.