News One Thrissur
Kerala

ചൊവ്വൂരിൽ സ്വകാര്യ ബസ് ​വൈദ്യുതി തൂൺ ഇടിച്ചു തകർത്തു: ബസ് കാത്തു നിന്നിരുന്ന ര​ണ്ട്​ സ്ത്രീ​ക​ൾ ര​ക്ഷ​പ്പെ​ട്ടത് തലനാരിഴക്ക്

ചേ​ർ​പ്പ്: ചൊ​വ്വൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി തൂ​ൺ ഇ​ടി​ച്ചു ത​ക​ർ​ത്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ചൊ​വ്വൂ​ർ ട്രാ​ഫി​ക് പ​ഞ്ചി​ങ് സ്റ്റേ​ഷ​ന് സ​മീ​പാ​ണ് അ​പ​ക​ടം. ബ​സ് കാ​ത്ത് നി​ന്നി​രു​ന്ന ര​ണ്ടു സ്ത്രീ​ക​ൾ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വൈ​ദ്യു​തി കാ​ലു​ക​ൾ ഇ​ടി​ച്ചു ത​ക​ർ​ത്ത ബ​സ് നി​ർ​ത്താ​തെ പോ​യി. ചേ​ർ​പ്പ് ഭാ​ഗ​ത്തു​നി​ന്ന് വ​ന്നി​രു​ന്ന ശി​ൽ​പി ബ​സാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്. ഈ ​സ​മ​യം ചാ​റ്റ​ൽ മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. ചേ​ർ​പ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രെ​ത്തി ത​ക​ർ​ന്ന തൂ​ൺ മാ​റ്റി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.

Related posts

എറിയാട് മേഖലയിൽ ഇടിമിന്നലിൽ വ്യാപക നാശം

Sudheer K

പുഷ്പാവതി അന്തരിച്ചു

Sudheer K

ശങ്കരൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!