News One Thrissur
Kerala

സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ജീവകാരുണ്യ പുരസ്‌ക്കാരം ശലഭ ജ്യോതിഷിന് 

തൃപ്രയാർ: സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ഈ വർഷത്തെ ജീവകാരുണ്യ പുരസ്‌ക്കാരത്തിന് നാട്ടിക എസ്എൻ ട്രസ്റ്റ്‌ സ്കൂളിലെ അധ്യാപികയും എൻ എസ് എസ് കോർഡിനേറ്ററും ആയ ശലഭ ജ്യോതിഷ് അർഹയായി. സെപ്റ്റംബർ 5 ന് വലപ്പാട് റൂറൽ ബാങ്ക് ഹാളിൽ വെച്ചു നടക്കുന്ന പരിപാടിയിൽ ഡോക്ടർ സിദ്ധാർഥ് ശങ്കർ പുരസ്‌കാര സമർപ്പണം നടത്തും. 10001 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ടീച്ചർക്കൊപ്പം സ്കൂളിലെ എൻ എസ് എസ് അംഗങ്ങളായ വിദ്യാർത്ഥികളെ കൂടി ചടങ്ങിൽ ആദരിക്കുമെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ വ്യക്തമാക്കി.

വീടില്ലാതെ കഷ്ടപ്പെടുന്ന സ്കൂളിലെ കുട്ടികൾക്ക് വീടുവെച്ചു നൽകാൻ എൻ എസ് എസ് നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് പോലെയുള്ള ധനസമാഹാരണവും ഒപ്പം സ്വന്തം നിലയിലും ഒരുപാട് സഹായങ്ങൾ ടീച്ചർ സമൂഹത്തിനായി നൽകിയിട്ടുണ്ട്. ഒപ്പം ടീച്ചർ നേതൃത്വം നൽകിയ രക്‌തദാന ക്യാമ്പിന് ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച ക്യാമ്പ് എന്ന സംസ്ഥാന സർക്കാരിന്റെ മധ്യമേഖല അവാർഡിനും ടീച്ചർ അർഹയായിട്ടുണ്ട്. സംസ്ഥാനത്തു ഡിഫ്തീരിയ പടർന്ന സമയത്ത് ജനങ്ങൾക്ക്‌ ബോധവൽ ക്കരണത്തിനായി തൃശൂർ നഗരത്തിൽ ഉൾപ്പെടെ തെരുവ് നാടകങ്ങൾ നടത്തിയ ടീച്ചറെയും എൻ എസ് എസ് വിദ്യാർത്ഥികളെയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ ആദരിക്കുകയുമുണ്ടായി. കൂടാതെ മികച്ച ഡാൻസർ കൂടിയായ ടീച്ചറെ ഉൾപ്പെടുത്തി എൻ എസ് എസിന്റെ ‘എന്റെ ഭൂമി’ എന്ന പദ്ധതി പ്രകാരം ഉള്ള പ്രകൃതി സംരക്ഷണ പരിപാടിയുമായി ബന്ധപ്പെട്ടു നടി അപർണ ബാലമുരളിയുടെ അച്ഛനും മ്യൂസിക് സംവിധായകനും ആയ കെ. പി. ബാലമുരളി യുടെ സംഗീതത്തിൽ ടീച്ചറുടെ ഒരു നൃത്യ ദൃശ്യാവിഷ്ക്കാരം കൂടി ഈ മാസം 31 ന് റിലീസ് ചെയ്യുന്നുണ്ട്‌.

Related posts

കാരമുക്ക് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

Sudheer K

കമാന്റോമുഖത്തെ സ്ലുയിസ്; പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിച്ചു

Sudheer K

വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ പ്രതി ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായി.

Sudheer K

Leave a Comment

error: Content is protected !!