അരിമ്പൂർ: നാലാംകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വെളുത്തൂർ സ്വദേശി അയപ്പക്കുട്ടിക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ മീൻ വിൽക്കാനായി ബൈക്കിൽ വന്ന അയപ്പക്കുട്ടി നാലാംകല്ല് സെൻ്ററിൽ നിന്ന് കായൽ റോഡിലേക്ക് തിരിയുമ്പോൾ കാഞ്ഞാണി ഭാഗത്ത് നിന്നും വന്ന ബൈക്കിടിച്ചാണ് അപകടം. പരിക്കേറ്റ അയ്യപ്പക്കുട്ടിയെ അരിമ്പൂരിലെ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.