ചെന്ത്രാപ്പിന്നി: റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിയായ യുവതിക്ക് പരിക്ക്. ചെന്ത്രാപ്പിന്നി സ്വദേശി മുബീനക്കാണ് പരിക്ക്, ഇവരെ കയ്പമംഗലം വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലരയോടെ കാക്കാതുരുത്തി പള്ളിവലവിലാണ് അപകടമുണ്ടായത്.