പെരിങ്ങോട്ടുകര: താന്ന്യം അഞ്ചാം വാർഡിൽ മുൻ എം.പി. ടി.എൻ. പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30.5 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച അനശ്വര സ്മാർട്ട് അംഗൻവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് ഒ.എസ്. അഷ്റഫ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ആന്റോ തൊറയൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർ പേഴ്സണൻ സീന അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർമാൻ സിജോ പുലിക്കോട്ടിൽ,, വിവിധ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷൈനി ബാലകൃഷ്ണൻ, ഷീജ സദാനന്ദൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.കെ. ചന്ദ്രൻ, നിഷ പ്രവീൺ,രതി അനിൽകുമാർ, ഐസിഡിഎസ് ഓഫീസർ ഫാത്തിമ എന്നിവർ പ്രസംഗിച്ചു. താന്ന്യം പഞ്ചായത്ത് എഇ വിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും, വാസുകി മുറ്റിച്ചൂരിന്റെ വീരനാട്യം നൃത്താവിഷ്ക്കാരവും ഉണ്ടായിരുന്നു. സനിത സജൻ,മീന സുനിൽ, രഹ്ന പ്രജു, സതി രംഗൻ, നിമ്മി പ്രേംലാൽ എന്നിവർ നേതൃത്വം നൽകി. 2023 നവംമ്പറിൽ ആരംഭിച്ച അംഗൻവാടി 2024 പണി പൂർത്തികരിച്ചു.ചടങ്ങിൽ കോൺട്രാക്ടർ സുബിനെ മൊമന്റോ നൽകി അനുമോദിച്ചു.