News One Thrissur
Updates

മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളിയെ കാണാതായി

ചാവക്കാട്: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ് തൊഴിലാളിയെ കാണാതായി. ഇന്ന് പുലർച്ചെ മുനമ്പത്ത് നിന്നും ബ്ലാങ്ങാട് പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനത്തിന് പോയ മുനമ്പം പള്ളിപ്പുറം സ്വദേശി ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് എന്ന ബോട്ടിലെ തൊഴിലാളി കന്യാകുമാരി കുളച്ചൽ സ്വദേശി മരിയ ഹെൻട്രി കാർലോസാ(62) ണ് കടലിൽ വീണത്. ചാവക്കാട് ബ്ലാങ്ങാട് നിന്ന് 34 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണം

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ -0480 2996090

കോസ്റ്റൽ പോലീസ് സ്റ്റേഷൻ

അഴീക്കോട് – 0480 2815100

മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ – 0487 2530115

Related posts

സ്കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല.

Sudheer K

കടപ്പുറത്തെ കടൽ ഭിത്തി നിർമ്മാണത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണം; എംഎൽഎയും പഞ്ചായത്ത് ഭരണസമിതിയും മന്ത്രിയെ കണ്ടു; കൂടുതൽ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി

Sudheer K

സ്കൂട്ടറിൽ മദ്യവില്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

Sudheer K

Leave a Comment

error: Content is protected !!