അരിമ്പൂർ: എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയുടെ കീഴിലുള്ള പരിശുദ്ധ വേളാങ്കണ്ണി മാതാവിൻ്റെ കപ്പേളയിൽ എട്ട് നോമ്പ് തിരുനാളിനു വികാരി ഫാ. റോയ് ജോസഫ് വടക്കൻ കൊടിയേറ്റി. സഹവികാരി ഫാ. ജിയോ വേലൂക്കാരൻ സഹകാർമികനായി. ജപമാല, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു 8 നാണ് തിരുനാൾ. 7-ാം തിയ്യതി വരെ വൈകിട്ട് ജപമാല, ലദീഞ്ഞ് നേർച്ച വിതരണം എന്നിവയുണ്ടാകും.
previous post