News One Thrissur
Kerala

അകലാട് മുഹ്‌യുദ്ധീൻ പള്ളി സ്റ്റോപ്പിൽ ബസ്സിൽ നിന്നും വിദ്യാർഥിനിക്ക് പരിക്ക്.

പുന്നയൂർ: ചാവക്കാട് – പൊന്നാനി ദേശീയപാതയിലെ അകലാട് മുഹ്‌യുദ്ധീൻ പള്ളി സ്റ്റോപ്പിൽ ബസ്സിൽ നിന്നും വിദ്യാർഥിനിക്ക് പരിക്ക്. അകലാട് മുഹ്‌യുദ്ധീൻ പള്ളി സ്വദേശിനിയായ നാലകത്ത് ഹസ്ന (18)ക്കാണ് പടിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കോളേജിലേക്ക് പോകുന്നതിനായി വിദ്യാർഥിനി ബസിലേക്ക് കയറിയ ഉടനെ ബസ് മുന്നോട്ടെടുക്കുകയും വാതിൽ പടിയിൽ നിന്നും വിദ്യാർഥിനി പുറത്തേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

സ്കൂളിന് മുന്നിൽ സ്‌കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്

Sudheer K

ജോസ് അന്തരിച്ചു

Sudheer K

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് ഒരുമനയൂർ നോർത്ത് റെഡ് പവർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്

Sudheer K

Leave a Comment

error: Content is protected !!