News One Thrissur
Kerala

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

ഗുരുവായൂർ: മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. ഗുരുവായൂര്‍ പാലുവായ് കരുമാഞ്ചേരി വീട്ടില്‍ ജി അജിത് കുമാറാ(66)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പടിഞ്ഞാറെ നടയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അജിത് കുമാറിനെ ഉടന്‍തന്നെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ ലേഖകനായിരുന്നു. രമയാണ് ഭാര്യ. അര്‍ജുന്‍ മകനാണ്.

Related posts

അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെച്ചു; ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും

Sudheer K

മരം കടപുഴകി വീണു: തൃപ്രയാർ – ചേർപ്പ് റോഡിൽ രണ്ട് മണി ക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Sudheer K

ചാവക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!