അരിമ്പൂർ: എ.കെ.ടി.എ. അന്തിക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ ട്രെഷറർ ആയിരുന്ന സി.ആർ. ജയന്റെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ. ജോയ് ഉദ്‌ഘാടനം ചെയ്തു. തയ്യൽ തൊഴിലാളികളുടെ ക്ഷേമത്തെ മാത്രം മുൻനിറുത്തി പ്രവർത്തിക്കുന്ന ഒരു തൊഴിലാളി സംഘടനാ എ.കെ.ടി.എ. മാത്രമാണെന്ന് അഭിമാനം കൊള്ളാനും മറ്റുള്ളവർക്ക് അതിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കി മറ്റു സംഘടനകൾ വഴി ക്ഷേമനിധി ചേർത്ത് പണം അടക്കുന്ന അംഗങ്ങളെ കണ്ടെത്തി ചൂഷണങ്ങളിൽ നിന്നും അവരെ രക്ഷിച്ചെടുക്കുകയും ക്ഷേമനിധിയിലെ സീനിയോറിറ്റി നഷ്ടമാകാതെ നിലനിർത്താനും എ.കെ.ടി.എ. വഴിയാകണമെന്നും മെമ്പർഷിപ്പ്, ടെയ്‌ലർ ടച്ച് ഉൽപ്പന്നങ്ങളെ വിജയത്തിലേക്ക് എത്തിക്കണമെന്നും കെ.എ. ജോയ് ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് വിദ്യ മേജോ അധ്യക്ഷത വഹിച്ചു. ഉഷ സുന്ദരൻ, ജിൻസി ഫ്രാൻസിസ്, രാധ ചന്ദ്രൻ, വി.വി. ജിഷ, വിനീത സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
next post