News One Thrissur
Kerala

പാവറട്ടിയിൽ ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണം.

പാവറട്ടി: പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണം. തിങ്കളാഴ്ച രാവിലെ 11.00 മണിയോടെ ക്ഷേത്രത്തിൻ്റെ കോമ്പൗണ്ടിലെ ഓടിൻ്റെ ദീപസ്തംഭം മോഷ്ടിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഒച്ചവെച്ചതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ക്ഷേത്ര ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പാവറട്ടി പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിനിടെ മോഷ്ടാവ് ഉച്ചയോടെ വീണ്ടും ക്ഷേത്രത്തിൻ്റെ പിറകുഭാഗത്ത് എത്തിയതോടെ നാട്ടുകാർ ചേർന്ന് പിടികൂടി പാവറട്ടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷ്ടാവ് ആക്രി പെറുക്കി വിൽക്കുന്ന യുവാവാണ്. ക്ഷേത്രത്തിൻ്റെ പരിസരത്ത് ഇയാൾ ആക്രി സാധനങ്ങൾ കൊണ്ടുപോകുന്ന മുച്ചക്രം സൈക്കിൾ കണ്ടെത്തിയിരുന്നു.

Related posts

പശ്ചിചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് കൊടുങ്ങല്ലൂരിലെ ആരാധനാലയങ്ങൾ സന്ദർശിച്ചു.

Sudheer K

പൂവ്വത്തൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം : 30 ഓളം കോഴികളെ കടിച്ചു കൊന്നു

Sudheer K

അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾ ഒക്ടോബർ 10 ന് തുടങ്ങും.

Sudheer K

Leave a Comment

error: Content is protected !!