എടത്തിരുത്തി: പഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് നിവാസികള്‍ പഞ്ചായത്തോഫീസിനു മുന്നില്‍ സമാധാനസമരം നടത്തി.വെളളം ശേഖരിക്കുന്ന കുടങ്ങളുമായാണ് നാട്ടുകാര്‍ പഞ്ചായത്തിലെത്തിയത്. ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് തികയുന്നില്ലെന്നും അടിയന്തിര ഇടപെടലുണ്ടാവണമെന്നും സമരക്കാര്‍ പഞ്ചായത്ത് പ്രസിഡൻ്റി നോടാവശ്യപ്പെട്ടു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുമെന്ന് പ്രസിഡൻ്റ് ഉറപ്പുനല്‍കിയതായും സമരക്കാര്‍ പറഞ്ഞു. എ.കെ. ജമാല്‍, ടി.എ. സഹീര്‍, പി.എ. ഷാന, സഗീര്‍ ചെന്ത്രാപ്പിന്നി, സുനില്‍, പ്രശോഭിതന്‍, സുഷമ സുരേഷ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
next post