ചാവക്കാട്: ചാവക്കാട് ഏനാമാവ് റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രധിഷേച്ചു മുസ്‌ലിം യൂത്ത് ലീഗ് കിക്ക് ഓഫ് കുഴി സമരം സംഘടിപ്പിച്ചു. ഏനാമാവ് റോഡിലെ കുഴിയിൽ ബോളടിക്കു സമ്മാനം നേടൂ എന്ന വ്യത്യസ്ഥമായ സമരവുമായാണ് യൂത്ത് ലീഗ് സമരം സംഘടിപ്പിച്ചത്. ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിക്കോഫ് കുഴി എന്ന പ്രതിഷേധ പരിപാടി മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജ കമണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ ഉദ്ഘാടനം ചെയ്തു. റോഡിലെ കുഴികളിലേക്ക് കൃത്യമായി ബോൾ അടിക്കുന്നവർക്ക് മുനിസിപ്പൽ കമ്മിറ്റി സമ്മാനവും നല്കി. യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് ഹാഷിം മാലിക് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആർ.വി. കബീർ ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാംപുള്ളി, ജനറൽ സെക്രട്ടറി പി.എം. അനസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷജീർ പുന്ന, മണ്ഡലം വൈസ് പ്രസിഡന്റ് റിയാസ് കെ.എം. എന്നിവർ സംസാരിച്ചു. സാമ്പാഹ് താഴത്ത്, ആദിൽ ജലീൽ, സുഹൈൽ വലിയകത്ത്, എൻ.കെ. റഹീം, മജീദ് ചാവക്കാട്, പേള ബഷീർ, ഷാഹു ബ്ലാങ്ങാട്, കെ വി മുഹമ്മദ് അഷറഫ്, കെ.കെ. ഷാഫി, മിഥ്ലാജ്, സഹദ് പി.എം എന്നിവർ സംബന്ധിച്ചു. റോഡിലെ കുഴികൾ അടച്ചു കൊണ്ട് തട്ടിക്കൂട് പേച്ച് വർക്ക് നടത്താതെ മുഴുവനായും റീ ടാർ ചെയ്തു കൊണ്ട് ജനങ്ങളുടെ ദുരിതം അവസാനി പ്പിക്കണം എന്ന് മുനിസിപ്പൽ കമ്മിറ്റി ആവിശ്യപെട്ടു. അല്ലാത്ത പക്ഷം ശക്തമായ തുടർ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂത്ത് ലീഗ് മുനിസിപ്പൽ ആക്ടിങ് ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ സ്വാഗതവും, സ്വാലിഹ് മണത്തല നന്ദിയും പറഞ്ഞു