News One Thrissur
Updates

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ

തൃശ്ശൂർ: ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മ തിരുവനന്തപുരം ജില്ല കാട്ടാക്കട താലൂക്ക് വീർണകാവ് വില്ലേജ് പന്നിയോട് ദേശത്ത് കുന്നിൽ വീട്ടിൽ ബിജു ഭാര്യ ലത (45) എന്ന സ്ത്രീയെ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വി യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനംന്തപുരം സ്വദേശിയായ ഹരികൃഷ്ണൻ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളിൽ കഞ്ചാവ് നൽകാൻ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. പ്രതി ലതയുടെ കൈവശം ഉണ്ടായിരുന്ന ഹാന്റ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Related posts

കയ്പമംഗലത്ത് വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

Sudheer K

മാസ് കെ.ട്വൻ്റി ഫൈവ് മിനറൽ വാട്ടർപുറത്തിറക്കി

Sudheer K

മുറ്റിച്ചൂർ സെൻറ് പീറ്റേഴ്സ് പള്ളിയുടെ തണ്ണീർമത്തൻ തോട്ടം കാണാൻ എംപിയെത്തി

Sudheer K

Leave a Comment

error: Content is protected !!