തൃപ്രയാര്‍: വലപ്പാട് ഗ്രാമപ്പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് വലപ്പാട് അടിപ്പറമ്പില്‍ എ.ആര്‍. ദിവാകരന്‍ (90) അന്തരിച്ചു. 1962-ല്‍ ഒന്നാം വാര്‍ഡില്‍ നിന്ന് ഗ്രാമപ്പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ദിവാകരന്‍ തുടര്‍ച്ചയായി 15 വര്‍ഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ആര്‍.എസ്.എസ്. കൊടുങ്ങല്ലൂര്‍ താലൂക്ക് സംഘചാലക്, ആര്‍.എസ്.എസ്. അഖില ഭാരതീയ പ്രതിനിധി സഭാംഗം, പ്രകൃതി ദുരിതാശ്വാസ സമിതി സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കാര്‍ത്തിക, മിണ്ടാപ്പെണ്ണ് എന്നീ സിനിമകളുടെ നിർമ്മാതാവാണ്. വലപ്പാട് കൈലാസ് തീയേറ്ററിന്റെ ഉടമയുമായിരുന്നു. അച്ഛന്‍: പരേതനായ എ.പി. രാമന്‍. അമ്മ: പരേതയായ ജാനകി. ഭാര്യ: പരേതയായ പ്രേമലത. മക്കള്‍: ഡോ. ജയപ്രകാശ്, ജയൻ, ലളിത. മരുമക്കള്‍: ജോളി, ശ്രീജ, രാധാകൃഷ്ണന്‍.
next post