News One Thrissur
Updates

സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.

എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. വെള്ളറക്കാട് വെള്ളത്തേരി അമ്പലത്ത് വീട്ടിൽ അബ്ദുൽ സലാമിന്റെ ഭാര്യ ഷംസിയ (47)യാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്.

ഭർത്താവിനൊപ്പം സ്കൂട്ടറിന് പുറകിലിരുന്ന് സഞ്ചരിക്കവെ മനപ്പടി സെൻ്ററിൽ വെച്ച് തിരിക്കുന്നതിനിടയിൽ മറ്റൊരു യുവതി ഓടിച്ചിരുന്ന സ്കൂട്ടർ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷംസിയയെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വെൻ്റിലേറ്ററിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. മക്കൾ: സുമയ്യ, ഷൈമ, ഷഫ്ന.

Related posts

14 കാരിയെ പീഡിപ്പിച്ച സ്കൂൾബസ് ഡ്രൈവറെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു

Sudheer K

മിനിലോറിക്ക് പുറകിൽ സ്കൂൾ ബസിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.

Sudheer K

വല്ലച്ചിറ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!