അരിമ്പൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പുനർ നിർമ്മാണ പ്രവർത്തികളുടെ ഒന്നാംഘട്ട സമർപ്പണ ചടങ്ങുകൾ വെള്ളിയാഴ്ച ആരംഭിക്കും. ശോചനീയാവസ്ഥയിലായിരുന്ന ക്ഷേത്രം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കിപ്പണിയുകയായിരുന്നു. ക്ഷേത്രത്തിൻറെ മുഖ മണ്ഡപവും ചുറ്റമ്പല ത്തിന്റെ ഒരു ഭാഗവുമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. തൂണുകളും ചുമരും ശില ഉപയോഗിച്ചാണ് നിർമ്മാണം.
മേൽക്കൂര മരവും ഓടും ഉപയോഗിച്ച് മേഞ്ഞിട്ടുണ്ട്. മുഖമണ്ഡപത്തിൽ ബലിക്കല്ല് നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിൽ ഉപദേവനായ ഗണപതിയ്ക്ക് ശിലയിൽ തീർത്ത കോവിലുണ്ട്. ഉത്സവം ഏതാനും വർഷങ്ങളായി ചടങ്ങായി നടത്തിയാണ് ധന സമാഹരണം നടത്തിയത്. വെള്ളിയാഴ്ച ശുദ്ധി കലശം, ശനിയാഴ്ച വിശേഷാൽ പൂജകൾ, ഞായറാഴ്ച രാവിലെ എട്ടിന് ഗണപതി പ്രതിഷ്ഠ. തുടർന്ന് ബലിക്കൽ സമർപ്പണം, ബ്രഹ്മകലശാഭി ഷേകം, ഗോളക സമർപ്പണം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.