മാള: സ്കൂളിന് മുന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. മാള സെന്റ് ആന്റണീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളായ അൻവിത പുഷ്പ, അനഘ എന്നിവർക്കാണ് പരിക്ക്. സ്കൂളിന് മുന്നിലുള്ള റോഡിലെ സീബ മുറിച്ചുകടക്കുമ്പോഴാണ് വിദ്യാർഥികളെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് നാല് മണിയുടെ പരീക്ഷ കഴിഞ്ഞ് സ്കൂളിൽനിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.