കിഴുപ്പിള്ളിക്കര: മേഖലയിൽ വർദ്ധിച്ചു വരുന്ന ലഹരി മാഫിയ സംഘങ്ങളുടെ പ്രവർത്തനങ്ങളെ തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി. രൂപീകരിച്ച കിഴുപ്പിള്ളിക്കര ജനകീയ സമിതിയുടെ നേതൃത്വത്തിൽ 2024 സെപ്തംബർ 7 ന് ശനിയാഴ്ച വൈകീട്ട് 4 ന് കിഴുപ്പിള്ളിക്കര വില്ലേജിലെ മുഴുവൻ ആളുകളും പങ്കെടുക്കുന്ന ജനകീയ പ്രതിരോധ ദാലി സംഘടിപ്പിക്കുമെന്ന് സംഘാടകർ കിഴുപ്പിള്ളിക്കരയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഹെൽത്ത് സെന്റർ മുതൽ കിഴുപ്പിള്ളിക്കര സെന്റർ മുതൽ വരെ നടക്കുന്ന റാലി താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഫ്ലാഗ് ഓഫ് ചെയ്യും തുടർന്ന് നടക്കുന്ന പൊതുയോഗം തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ സുനു സി ഉദ്ഘാടനം ചെയ്യും. ഇരിഞ്ഞാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷ് . കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജു, ചേർപ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻ കുമാർ എന്നിവരും പങ്കെടുത്ത് സംസാരിക്കും.
വാർത്ത സമ്മേളനത്തിൽ ജനകീയ സമിതി കൺവീനർ ടി.വി. ദിപു താന്ന്യം പഞ്ചായത്തംഗങ്ങളായ ഷൈനി ബാലകൃഷ്ണൻ, vസി.എൽ. ജോയ്, മിനി ജോസ്, രക്ഷാധികാരി ബഷീർ പി.പി എന്നിവർ പങ്കെടുത്തു.