അരിമ്പൂർ: എറവ് കപ്പൽ പള്ളിക്ക് സമീപം കാർ സ്വകാര്യ ബസിന് പുറകിൽ കാർ ഇടിച്ച് കയറി. കാർ ഡ്രൈവർ ഏങ്ങണ്ടിയൂർ സ്വദേശി അന്തിക്കാട് വീട്ടിൽ സന്തോഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ബസിന് പുറകിൽ ഉള്ളിൽ കുരുങ്ങിയ നിലയിലായിരുന്നു.
ബസ് പൊടുന്നന്നെ നിർത്തിയതോടെ കാർ ബസ്സിന് പുറകിൽ ഇടിച്ച് കയറുകയായിരുന്നു. കാറിൻറെ മുൻവശം തകർന്നു. നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഏറെനേരം പണിപ്പെട്ടാണ് കാർ ബസ്സിനടിയിൽ നിന്ന് പുറത്തെടുത്തത്.