News One Thrissur
Kerala

കൊടുങ്ങല്ലൂരിൽ ബസ് യാത്രക്കാരിയുടെ മാല കവർന്ന തമിഴ് സ്ത്രീകൾ റിമാൻ്റിൽ. 

കൊടുങ്ങല്ലൂർ: ബസ് യാത്രക്കാരിയുടെ മാല കവർന്ന തമിഴ് സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് പഴനി സ്വദേശികളായ നിരഞ്ജന (49) രുദ്ര (28) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. കൊടുങ്ങല്ലൂർ വടക്കേനടയിലെ ബസ്റ്റോപ്പിൽ വെച്ച് ബസ് യാത്രക്കാരിയായ ശ്രീനാരായണപുരം അഞ്ചങ്ങാടി സ്വദേശി ചെട്ടിപ്പറമ്പിൽ തിലകൻ്റെ ഭാര്യ രത്നയുടെ ഏഴ് പവൻ തൂക്കമുള്ള മാലയാണ് തമിഴ് സ്ത്രീകൾ കവർന്നത്. മോഷണം കണ്ട ബസ് കണ്ടക്ടറും നാട്ടുകാരും ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുണിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സാലിം, എഎസ്ഐ ശ്രീകല, മിനി, സിപിഒമാരായ രഞ്ജിനി, വിപിൻ കൊല്ലാറ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്റ് ചെയ്തു.

Related posts

അരിമ്പൂർ കുടുംബശ്രീയുടെ നവീകരിച്ച വനിത ഹോട്ടൽ ബുധനാഴ്ച പ്രവർത്തനമാരംഭിക്കും; ആദ്യ ദിവസത്തെ വരുമാനം വയനാട്ടിലെ ദുരിതബാധിതർക്ക്

Sudheer K

അന്തിക്കാട് നടുപറമ്പിൽ മണി അന്തരിച്ചു.

Sudheer K

അന്തിക്കാട് പാടശേഖരത്തിൽ കൃഷി ആരംഭിക്കുന്നതിനായി പൊഴുതുമാട്ടം നടത്തി

Sudheer K

Leave a Comment

error: Content is protected !!