തൃപ്രയാർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്തതിലും സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്ക് നേരെ ഉണ്ടായ പോലീസ് നരനായാട്ടിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക യോജകമണ്ഡലം കമ്മിറ്റി തൃപ്രയാറിൽ ധർണ സംഘടിപ്പിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. അഡ്വ. എ.വി. യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജവഹർ ബലമാഞ്ച് ബ്ലോക്ക് ചെയർമാൻ അശ്വിൻ ആലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. വലപ്പാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് സന്തോഷ് മാസ്റ്റർ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബിനോയ് ലാൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കിരൺ തോമസ്, ആഷിക് ജോസ്, മണ്ഡലം പ്രസിഡന്റ് മാർ ആയ റാനിഷ് രാമൻ, ഷഹാബുദീൻ മുഹമ്മദ്, സന്ദീപ് വി.കെ, ജവഹർ ബാല മഞ്ച് നാട്ടിക മണ്ഡലം ചെയർമാൻ അമൃത ഫെബിൻ, വിൻഷി തളിക്കുളം, ശൈഖ ശൈലേഷ്, കണ്ണൻ എൻ.എസ്. സഗീർ വില്സ്, പ്രണവ് താനന്യം, മുഹമ്മദ് അജീഷ്, രാഹുൽ വള്ളൂർ, എം.എ. അഭിശിക്ക് എന്നിവർ സംസാരിച്ചു