News One Thrissur
Updates

തൃശൂർ കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ 174 കെട്ടിടങ്ങൾ അപകടാവസ്ഥയിൽ . 

തൃശൂർ: കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ ഏഴുവർഷം മുമ്പ് ലഭിച്ച റിപ്പോട്ട് പ്രകാരം 144 അപകടവസ്ഥയിലുള്ള കെട്ടിടങ്ങളും, പുറമേ നാലുദിവസം മുമ്പ് എടുത്ത ലിസ്റ്റ് പ്രകാരം 30 കെട്ടിടങ്ങളും ഉൾപ്പെടെ 174 കെട്ടിടങ്ങൾ അപകടവസ്ഥയിലാണെന്നും, ആ കെട്ടിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും, അവിടെ ബിസിനസിനായി വരുന്നവർക്കും, സമീപത്തോടുകൂടി പോകുന്നവർക്കും, ജീവന് ഭീഷണിയാണെന്നും ആയതിനാൽ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു.

അപകടാവസ്ഥയിലുള്ള ഈ കെട്ടിടങ്ങൾ കോർപ്പറേഷൻ ചെലവിൽ നിയമാനുസൃതം നടപടികൾ എടുത്ത് പൊളിച്ചു നീക്കണമെന്നും, തുടർന്ന് അവിടെത്തന്നെ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് കെട്ടിടം പണിയുവാൻ കെട്ടിട ഉടമകൾക്ക് അനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ കൗൺസിലിൽ ആവശ്യപ്പെട്ടു. ആയതിനു വേണ്ടി പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്നുംസർക്കാരിനോട് ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കുരിയച്ചറിയിൽ ഓട്ടോമാറ്റിക് പ്ലാന്റ് സ്ഥാപിക്കുവാൻ കൗൺസിലിന്റെ അംഗീകാരമില്ലെന്നും, 5 കോടി രൂപക്ക് വാങ്ങിയ ഒഡബ്ലിയുസി മിഷൻ മാസങ്ങളായി പ്രവർത്തിപ്പിച്ചു പോലും നോക്കാതെ അഞ്ച് കോടി രൂപ കൊടുത്തുവെന്നും, ആയത് ഗുരുതരമായ ക്രമക്കേടും, അഴിമതിയാണെന്നും പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ, ജോൺ ഡാനിയേൽ, ഉപനേതാവ് ഇ.വി.സുനിൽരാജ്, കെ.രാമനാഥൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളിധരൻ, ലാലി ജെയിംസ്, മേഴ്സി അജി, ലീല വർഗ്ഗീസ്, സിന്ധു ആന്റോ, എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

Related posts

നെല്ല് സംഭരിച്ച് 4 മാസം പിന്നിട്ടിട്ടും പണമില്ല: കർഷക കോൺഗ്രസ് അന്തിക്കട് കൃഷിഭവൻ ഓഫീസിൻ്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

Sudheer K

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

Sudheer K

മോ​ഹ​ന​ൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!