തൃശൂർ: പട്ടിക്കാട് ദേശീയപാതയിൽ കല്ലിടുക്കിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുളയം സ്വദേശി മണ്ണിൽ വീട്ടിൽ അലക്സ് മകൻ അബിൻ (19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ഇരു വാഹനങ്ങളും പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിൽ അബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അബിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
previous post