വലപ്പാട്: പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെയും വികസന മുരടിപ്പിനെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ മാർച്ച് നടത്തി. പഞ്ചായത്ത് ഭരണം നിർജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന് ഉറങ്ങാനുള്ള കട്ടിലും കിടക്കയും തലയിണയുമായാണ് കോതകുളം സെൻ്റിൽ നിന്ന് മാർച്ച് ആരംഭിച്ചത് വലപ്പാട് പഞ്ചായത്തിനു മുമ്പിൽ മണ്ഡലം പ്രസിഡൻ്റ് പി.എസ്. സന്തോഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ഡിസിസി വൈസ് പ്രസിഡൻ്റ് സി.ഒ. ജേക്കബ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ മുഖ്യാതിഥിയായി. ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യ പ്രഭാഷണം നടത്തി. ജോസ് താടിക്കാരൻ, വി.എ. ഫിറോസ് എഎൻജി ജയ്ക്കോ, കെ.എച്ച്. കബീർ ,ഇസ്മയിൽ അറക്കൽ, എം.എം. ഇക്ബാൽ, ഫാത്തിമ സലിം തുടങ്ങിയവർ സംസാരിച്ചു പഞ്ചായത്ത് മെമ്പർമാരായ അനിത തൃദീപ്കുമാർ, ആജ്മൻ ഷെരീഫ്, വൈശാഖ് വേണുഗോപാൽ, ബ്ലോക്ക് ഭാരവാഹികളായ സി.ആർ. അറുമുഖൻ, സിവി വികാസ്, കരയാവട്ടം സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ബിനോയ് ലാൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിൽ കരുപ്പായി, സജിത്രൻ തയ്യിൽ, ഡേവിസ് വാഴപ്പിള്ളി തുടങ്ങിയവർ മാർച്ചിന് നേതൃത്യം നൽകി.