തൃശൂർ: പാലിയേക്കരയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. പാലിയേക്കര ടോൾ പ്ലാസക്ക് സമീപം തിങ്കളാഴ്ച രാവിലെ 9 ഓടെയാണ് അപകടം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസ് പെട്ടെന്ന് വെട്ടിച്ച് മാറ്റിയതിനെ തുടർന്ന് നിയന്തണം വിട്ടതാണ് മിനിലോറി അപകടത്തിൽ പെടാൻ ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
previous post
next post