News One Thrissur
Kerala

ഓണക്കാലത്തെ ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത സേന

ചാവക്കാട്: ഓണക്കാലത്തെ ലഓണക്കാലത്തെ ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത സേന ഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത സേന പരിശോധന നടത്തി. വാടനപ്പിള്ളി എക്‌സൈസ് സർക്കിൾ ഓഫീസ്, ചാവക്കാട്  എക്‌സൈസ് റേഞ്ച് ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കേട്, മറൈൻ എൻഫോഴസ്മെൻ്റ് ആൻ്റ് വിജിലൻസ് വിങ്ങ്, മുനക്കകടവ് തീരദേശ പൊലീസ് എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലാണ് കടലിൽ സംയുക്ത പരിശോധന നടത്തിയത്. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം.എഫ്. പോൾ, എഫ്.ഇ.ഒ. അശ്വിൻരാജ്, എക്സൈസ് ഇൻസ്പെക്ടർമാരായ സി.എച്ച്. ഹരികുമാർ, പി.എം. പ്രവീൺ, മുനക്കകടവ് കോസ്റ്റൽ ഇൻസ്പെക്ടർ പ്രേംലാൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘം ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു പരിശോധനയും പട്രോളിംഗും നടത്തിയത്. കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. എടമുട്ടം മുതൽ കാപ്പിരിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടൽ വഴി എത്തുന്ന മദ്യം നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു പരിശോധന. കരയിൽ നിന്ന് 12 നോട്ടിക്കൽ മൈലിനുളളിൽ കണ്ട ബോട്ടുകളും അഴിമുഖം വഴി കടലിൽ നിന്ന് കയറിവന്ന ബോട്ടുകളുമാണ് പരിശോധനക്ക് വിധേയമാക്കിയത്. ചാവക്കാട് എക്‌സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ പി.എൽ. ജോസഫ്, പ്രിവൻ്റീവ് ഓഫീസർമാരായ ബാഷ്പജൻ, ടി.ആർ. സുനിൽ, ഫൽഗുണൻ, മറൈൻ എൻഫോഴസ്മെൻ്റ് വിങ്ങ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, മുനക്കകടവ് കോസ്റ്റൽ എസ്.ഐ റെമിൻ, എസ്.ഐ കെ.ആർ. ലോഫി രാജ്, സി.പി.ഒ നിബിൻ, സീറെസ്ക്യു ഗാർഡ് മാരായ ഫസൽ, ഷിഹാബ് എന്നിവർ നേതൃത്വം നൽകി. ഫിഷറീസ് ഡിപ്പാട്ട്മെൻ്റിൻ്റെ സീ റെസ്ക്യു ബോട്ടിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സംയുക്ത പട്രോളിങ് സംഘം അറിയിച്ചു.

Related posts

വലപ്പാട് ടോയ് ലാൻഡ് ഉടമ സെബാസ്റ്റ്യൻ അന്തരിച്ചു.

Sudheer K

ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയെ 15 വർഷത്തിന് ശേഷം വാടാനപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു.

Sudheer K

തൃശ്ശൂരിലെ എടിഎം കവർച്ച സംഘം തമിഴ്നാട്ടിൽ അറസ്റ്റിൽ; പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. 

Sudheer K

Leave a Comment

error: Content is protected !!