പെരിങ്ങോട്ടുകര: നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയും – ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പ്പിറ്റലും സംയുക്തമായി സെറാഫിക് ഗേൾസ് ഹൈസ്ക്കൂളിൽ സൗജന്യ ആയുർവേദ നേത്രപരിശോധന ക്യാമ്പ് നടത്തി. രാവിലെ 9 മുതൽ 1 മണി വരെയായിരുന്നു ക്യാമ്പ്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെഹ്റു സ്റ്റഡി സെന്റർ – കൾചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് മുഖ്യാതിയായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ മീന സുനിൽ, സ്റ്റഡി സെന്റർ കൺവീനർ രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, ശ്രീധരീയം ആയുർവേദ ഹോസ്പിറ്റൽ ഡോക്ടർമാരായ ഡോ നീബ രാജു, ഡോ അർച്ചന, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സി ടി ജോസ് എന്നിവർ പ്രസംഗിച്ചു. സാജൻ കുറ്റിക്കാട്ട് പറമ്പിൽ, പോൾ പുലിക്കോട്ടിൽ, ജഗദീശ് രാജ് വാള മുക്ക്, ടി.എം. അശോകൻ, ഗീത ദാസ്, ഹരിദാസ് ചെമ്മാപ്പിള്ളി എന്നിവർ നേതൃത്വം നൽകി. ക്യാബിൽ നൂറോളം പേർ പങ്കെടുത്തു